ലൈഫ് പദ്ധതി വീടുകളുടെ താക്കോല്‍ ദാനവും നടക്കും.


2018 – 2019 സാമ്പത്തിക വര്‍ഷത്തില്‍ ഉള്‍പ്പെടുത്തി എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 30 ലക്ഷം രൂപയില്‍ കണ്ണമ്പ്ര ഗ്രാമപഞ്ചായത്തില്‍ നിര്‍മിക്കുന്ന കുന്നംപുള്ളി- മാങ്ങോട് റോഡിന്റെ നിര്‍മാണോദ്ഘാടനവും ലൈഫ് മിഷന്‍ പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ കണ്ണമ്പ്ര പഞ്ചായത്തില്‍ പൂര്‍ത്തീകരിച്ച 138 വീടുകളുടെ താക്കോല്‍ ദാനവും നവംബര്‍ 24 ന് രാവിലെ 10 ന് പട്ടികജാതി – പട്ടികവര്‍ഗ – പിന്നാക്കക്ഷേമ- നിയമ- സാംസ്‌കാരിക – പാര്‍ലമെന്ററികാര്യ വകുപ്പ്  മന്ത്രി എ. കെ. ബാലന്‍ നിര്‍വഹിക്കും. ചൂര്‍ക്കുന്നില്‍ നടക്കുന്ന പരിപാടിയില്‍ കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. രജിമോന്‍ അധ്യക്ഷനാവും .

ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ചാമുണ്ണി, കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വനജ കുമാരി, കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എ.എസ്. ഷാന്റോ, ജില്ലാ പഞ്ചായത്തംഗം മീനാകുമാരി, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. സുലോചന, കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. ചെന്താമരാക്ഷന്‍, ഗ്രാമപഞ്ചായത്ത്  ആരോഗ്യ വിദ്യാഭ്യാസ – സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി. സ്വാമിനാഥന്‍, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജോഷി ഗംഗാധരന്‍, വി.ഇ.ഒ ബുഷറ എന്നിവര്‍ പങ്കെടുക്കും.