കാക്കനാട്: ഓപ്പറേഷൻ ബ്രേക്ക് ത്രൂ പ്രവർത്തനങ്ങൾക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി. വിവിധ വകുപ്പുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട തൊണ്ണൂറോളം ജീവനക്കാരാണ് പരിശീലനത്തിൽ പങ്കെടുത്തത്. ഇന്ന് (21-11) നടക്കുന്ന സ്ഥല പരിശോധനക്ക് മുന്നോടിയായിരുന്നു പരിശീലനം. കളക്ട്രേറ്റ് സ്പാർക്ക് ഹാളിൽ നടന്ന പരിശീലനത്തിൽ നോഡൽ ഓഫീസർ എസ്.ഷാജഹാൻ അധ്യക്ഷത വഹിച്ചു.

ടെക്നിക്കൽ കമ്മറ്റി ചെയർമാൻ ബാലു വർഗീസ് പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഡപ്യൂട്ടി കളക്ടർ സന്ധ്യ ദേവി, കൺവീനർ എച്ച്.ടൈറ്റസ് തുടങ്ങിയവർ പ്രസംഗിച്ചു. സ്ഥലപരിശോധനക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്കുള്ള പ്രായോഗീക നിർദ്ദേശങ്ങളും സംശയങ്ങൾക്കുള്ള മറുപടിയും യോഗത്തിൽ നൽകി.