കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്റ് ടെക്‌നോളജിയിൽ (ഇഡടഅഠ) പുതുതായി എം.എസ്‌സി ഫോറൻസിക് സയൻസ് കോഴ്‌സ് ആരംഭിക്കുന്നതിന് സിൻഡിക്കേറ്റ് അനുമതി നൽകി. അപ്ലൈഡ് കെമിസ്ട്രി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ.സുജ ഹരിദാസാണ് കോഴ്‌സ് കോഡിനേറ്റർ.

സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ പ്രത്യേക താൽപര്യ പ്രകാരം നടത്തിയ ശ്രമങ്ങളെത്തുടർന്നാണ് ഫോറൻസിക് സയൻസിൽ ബിരുദാനന്തര ബിരുദ കോഴ്‌സ് ആരംഭിക്കാൻ തീരുമാനിച്ചത്. കോഴ്‌സ് തുടങ്ങുന്നതിന് മുൻകൈയെടുത്ത സംസ്ഥാന പോലീസ് മേധാവിയെ കൊച്ചി സർവ്വകലാശാല അധികൃതർ അഭിനന്ദനം അറിയിച്ചു.