കാക്കനാട്: നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വ്വീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം, തൃശൂര്‍, കോട്ടയം, ഇടുക്കി ജില്ലകളെ ഉള്‍പ്പെടുത്തി എറണാകുളം മേഖലയില്‍ 2018 ജനുവരി 20 ന് കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്സിറ്റി കാമ്പസില്‍ ‘നിയുക്തി 2018’ മെഗാ ജോബ്ഫെയര്‍ സംഘടിപ്പിക്കുന്നു. ഇതിലേക്കുള്ള സൗജന്യ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ www.jobfest.kerala.gov.in എന്ന വെബ്സൈറ്റില്‍ പുരോമിക്കുന്നു. 18-40 പ്രായപരിധിയിലുള്ള എസ്എസ്എല്‍സി മുതല്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നൂറില്‍ പരം ഉദ്യോഗദായകര്‍ അറിയിച്ചിട്ടുള്ള ആറായിരത്തില്‍ പരം ഒഴിവുകള്‍ക്ക് ഓണ്‍ലൈന്‍ ആയി പേര് രജിസ്റ്റര്‍ ചെയ്യാം. വെബ്‌സൈറ്റില്‍ എന്തെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ രജിസ്റ്റര്‍ ചെയ്ത് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുവാന്‍ സാധിച്ചിട്ടില്ലാത്തവര്‍ക്ക് ജനുവരി 20 ന് രാവിലെ 9 മണിക്ക് കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്‌സിറ്റി കാമ്പസിലെ ഹെല്‍പ് ഡെസ്‌കില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്ത് മേളയില്‍ പങ്കെടുക്കാം. ഇങ്ങനെ ഹാജരാകുന്നവര്‍ ബയോഡാറ്റയുടെ മൂന്ന് പകര്‍പ്പും ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡും സഹിതം ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി 0484 2422452, 2422458 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക.
