കാക്കനാട്: മുവാറ്റുപുഴ, കോതമംഗലം, കുന്നത്തുനാട് താലൂക്കുകളിലെ പട്ടികജാതി വനിതകള്‍ക്കായി ഗാന്ധിഗ്രാം ഡെവലപ്‌മെന്റ് സൊസൈറ്റി നെല്ലാട് നടത്തുന്ന സ്റ്റൈപ്പന്റോടു കൂടിയ ആറു മാസത്തെ തയ്യല്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18 നും 30 നും മധ്യേ. എട്ടാം ക്ലാസാണ് വിദ്യാഭ്യാസ യോഗ്യത. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 1000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും തൊഴില്‍ ഉപകരണങ്ങളും ലഭിക്കും. താത്പര്യമുള്ളവര്‍ സൊസൈറ്റിയില്‍ നിന്നു നേരിട്ട് വിതരണം ചെയ്യുന്ന നിശ്ചിത മാതൃകയിലുള്ള ഫോറത്തില്‍ തയാറാക്കിയ അപേക്ഷ, യോഗ്യത സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് സഹിതം ജനുവരി 22 നു മുന്‍പ് അപേക്ഷിക്കണം. വിലാസം: മാനേജര്‍, ഗാന്ധിഗ്രാം ഡെവലപ്‌മെന്റ് സൊസൈറ്റി, നെല്ലാട് പിഒ, എറണാകുളം-686669.
