കൊച്ചി: പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കു വേണ്ടി മാറ്റ്‌ലാബ് പരിശീലനത്തിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. സി-ഡിറ്റിന്റെ തിരുവനന്തപുരത്തുള്ള സൈബര്‍ശ്രീ സെന്ററില്‍ വച്ച് നല്‍കുന്ന നാലു മാസത്തെ പരിശീലനത്തിന് ഇലക്‌ട്രോണിക്‌സ്, ഇലക്ട്രിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ്, ഐ.ടി., അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് എന്നിവയില്‍ എഞ്ചിനീയറിംഗ് ബിരുദം/ എം.സി.എ/എം.എസ്സ്.സി. (കംപ്യൂട്ടര്‍സയന്‍സ്) പാസ്സായവര്‍/ പ്രസ്തുത കോഴ്‌സുകള്‍ പൂര്‍ത്തീകരിച്ചവര്‍/ ബിഎസ്.സി (കമ്പ്യൂട്ടര്‍ സയന്‍സ്/ഇലക്‌ട്രോണിക്‌സ്) പാസ്സായവര്‍ക്കും പങ്കെടുക്കാവുന്നതാണ്. 20നും 26 നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം.
വിശദവിവരങ്ങളും അപേക്ഷാഫോറവും www.cybersri.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
പരിശീലനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍  ജനുവരി മാസം 30-ന്  രാവിലെ 10 ന് നടക്കുന്ന അഭിമുഖത്തില്‍ വിദ്യാഭ്യാസ  യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സൈബര്‍ശ്രീ സെന്റര്‍, സി-ഡിറ്റ്, പൂര്‍ണ്ണിമ, റ്റി.സി81/2964, തൈക്കാട് പി.ഒ., തിരുവനന്തപുരം-695014 എന്ന വിലാസത്തില്‍ നേരിട്ട് ഹാജരാകേണ്ടതാണ്. പൂരിപ്പിച്ച അപേക്ഷ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം  ജനുവരി മാസം 27-നു മുമ്പായി ലഭിക്കേണ്ടതാണ്. അപേക്ഷകള്‍ സ്‌കാന്‍ ചെയ്ത് cybesrrtiraining@gmail.com എന്ന വിലാസത്തിലേക്ക് ഇ-മെയില്‍  അയക്കാവുന്നതാണ്. ഫോണ്‍ഃ 04712323949.