നബാര്‍ഡിന്റെ കാസര്‍കോട് ജില്ലയ്ക്ക് വേണ്ടിയുളള 2018 ലെ സാധ്യാതാധിഷ്ഠിത വായ്പാ പദ്ധതിയുടെ പ്രകാശനം കളക്ടറുടെ ചേമ്പറില്‍ ജില്ലാകളക്ടര്‍ ജീവന്‍ബാബു കെ നിര്‍വ്വഹിച്ചു. ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ സി എസ് രമണന്‍ ഏറ്റുവാങ്ങി. നബാഡ് എജിഎം ജ്യോതിസ് ജഗന്നാഥ്, എഡിഎം എന്‍ ദേവിദാസ്, കാസര്‍കോട് ജില്ലാ സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍ എ അനില്‍കുമാര്‍, എസ്ബിഐ ചീഫ് മാനേജര്‍ എ പി മനോജ്, കേരള ഗ്രാമീണ്‍ ബാങ്ക് റീജ്യണല്‍ മാനേജര്‍ കെ ഉഷാകുമാരി, ചീഫ് മാനേജര്‍ വി എം പ്രഭാകരന്‍, പി തങ്കമണി, ഡെപ്യൂട്ടികളക്ടര്‍ (ആര്‍ആര്‍) അബ്ദുസമദ് എന്നിവര്‍ സംബന്ധിച്ചു.
