ബംഗളൂരു ജയിൻ ഡീംഡ്-ടു-ബി- യൂണിവേഴ്‌സിറ്റിക്ക് കൊച്ചിയിൽ ഓഫ് കാമ്പസ് തുടങ്ങാൻ യു.ജി.സി അനുമതി നൽകിയിട്ടില്ലെന്നും ഇവിടെ നടത്തുന്ന കോഴ്‌സുകളിൽ വിദ്യാർഥികൾ വഞ്ചിതരാകരുതെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
കൊച്ചിയിൽ ഓഫ് കാമ്പസിന് അനുമതി നൽകിയിട്ടില്ലെന്നും അവിടെ നടത്തുന്ന കോഴ്‌സുകൾ അവസാനിപ്പിക്കാൻ നിർദ്ദേശം നൽകിയതായും യു.ജി.സി അറിയിച്ചിട്ടുണ്ട്. ജയിൻ യൂണിവേഴ്‌സിറ്റിയുടെ കൊച്ചി ഓഫ് കാമ്പസിന് യാതൊരു നിയമസാധുതയുമില്ല. കൊച്ചി കാമ്പസിൽ പഠിച്ചവർക്ക് നൽകുന്ന ബിരുദവും സാധുവല്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.