കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതിയുടെ യോഗം 28ന് രാവിലെ 10ന് എറണാകുളം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.
കേരളത്തിലെ പാറക്വാറി/ക്രഷർ യൂണിറ്റുകളുടെ പ്രവർത്തനം മൂലമുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ച് സമഗ്ര പഠന റിപ്പോർട്ട് തയ്യാറാക്കി നിയമസഭയിൽ സമർപ്പിക്കുന്നതിന്റെ ഭാഗമായി വകുപ്പുദ്യോഗസ്ഥരിൽ നിന്നും പരിസ്ഥിതി പ്രവർത്തകരിൽ നിന്നും തെളിവെടുക്കും.