തിരുവനന്തപുരം പി.ടി.പി നഗറിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിൽ ജനസൗഹൃദപരമായ വില്ലേജ് ഓഫീസ് മാനേജ്‌മെന്റിനെ കുറിച്ച് വില്ലേജ് ഓഫീസർമാർക്ക് പരിശീലനം നൽകുന്നു. തിരുവനന്തപുരം ജില്ലയിലെ വില്ലേജ് ഉദ്യോഗസ്ഥരുടെ ആദ്യ ബാച്ചിന്റെ പരിശീലനം 29ന് ആരംഭിക്കും.

പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തുകയും, വില്ലേജ് ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വർദ്ധിപ്പിക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം. റവന്യൂ വകുപ്പു മന്ത്രി ഇ.ചന്ദ്രശേഖരന്റെ പ്രത്യേക നിർദ്ദേശത്തെ തുടർന്നാണ് പരിശീലന പരിപാടി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.