ഹയർ സെക്കണ്ടറി നാഷണൽ സർവീസ് സ്‌കീമിൽ ഓഫീസ് സൂപ്രണ്ട് തസ്തികയിൽ കരാർ നിയമനത്തിന് വിരമിച്ച സൂപ്രണ്ടുമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിഗ്രിയും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. വയസ്സ് 56 നും 59 നും മധ്യേ. ശമ്പളം പ്രതിമാസം 18,000 രൂപ. ജോലിയുടെ ഭാഗമായി കേരളത്തിലുടനീളം യാത്ര ചെയ്യേണ്ടതാണ്.

വിശദമായ ബയോഡേറ്റയും അനുബന്ധ രേഖകളും ഡിസംബർ പത്തിന് വൈകിട്ട് അഞ്ചിനു മുൻപ് പ്രോഗ്രാം കോഓഡിനേറ്റർ, നാഷണൽ സർവീസ് സ്‌കീം, ഹയർ സെക്കണ്ടറി വിദ്യഭ്യാസം, പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഹൗസിംഗ് ബോർഡ് ബിൽഡിംഗ്, ശാന്തി നഗർ, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭ്യമാക്കണം.