പാസ്‌ഡ് ബൈ സെൻസർ ഉദ്ഘാടന ചിത്രം
ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്ര മേള ഡിസംബർ ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.നിശാഗന്ധിയിൽ വൈകിട്ട് ആറിന് നടക്കുന്ന ചടങ്ങിൽ സാംസ്ക്കാരിക മന്ത്രി എ കെ ബാലൻ അധ്യക്ഷനാകും.മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യാതിഥിആകും. ചടങ്ങിൽ മലയാളത്തിന്റെ പ്രിയനായിക ശാരദ വിശിഷ്ടാതിഥിയായിരിക്കും. ഫെസ്റ്
തുടർന്ന് ഉദ്ഘാടന ചിത്രമായ പാസ്‌ഡ് ബൈ സെൻസർ പ്രദർശിപ്പിക്കും. ഷെർഹത്ത് കരാസ് ലാൻ സംവിധാനം ചെയ്ത ഈ തുർക്കി ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനമാണിത്. ഒരു ജയിൽ ജീവനക്കാരന് ലഭിക്കുന്ന കത്തും അതെഴുതിയ വനിതയോട് ഉണ്ടാകുന്ന അടുപ്പവും തുടർന്നുണ്ടാകുന്ന മാനസിക സംഘർഷങ്ങളുമാണ് ചിത്രത്തിലെ പ്രമേയം.