പാലക്കാട്: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ വിദ്യാഭ്യാസ രംഗത്ത്  ഫലപ്രദമായ ഇടപെടല്‍ നടത്താന്‍ സര്‍ക്കാരിന് സാധിച്ചതായി പട്ടികജാതി, പട്ടിക വര്‍ഗ്ഗ, പിന്നോക്ക ക്ഷേമ, നിയമ, സാസ്‌കാരിക, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ. കെ ബാലന്‍ പറഞ്ഞു. കോട്ടായി ജി. എച്ച്. എസ്. എസ് കെട്ടിട നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ ഫലപ്രദമായ ഇടപെടല്‍ മൂലം  കൂടുതല്‍ കുട്ടികളെ പൊതുവിദ്യാഭ്യാസമേഖലയിലേക്ക് ആകര്‍ഷിക്കാന്‍ സാധിച്ചു. സ്‌കൂളുകളിലെ പശ്ചാത്തലങ്ങള്‍ വികസിപ്പിച്ച് കൂടുതല്‍ ആകര്‍ഷകമാക്കി പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പദ്ധതിയിലൂടെ കുട്ടികളെ തിരിച്ചു കൊണ്ടുവരാനുള്ള പദ്ധതികള്‍ക്ക് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നതായും അദ്ദേഹം പറഞ്ഞു.

കോട്ടായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പ്രീത പരിപാടിയില്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി, കുഴല്‍മന്ദം ബ്ലോക്ക്  പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലളിത ബി. മേനോന്‍,  കുഴല്‍മന്ദം ബ്ലോക്ക്  പഞ്ചായത്ത് മെമ്പര്‍ എം. ആര്‍ ജയരാജ്,  കോട്ടായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. പി രവീന്ദ്രന്‍,  കോട്ടായി ഗ്രാമപഞ്ചായത്ത്  ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി. സത്യഭാമ,  കോട്ടായി ഗ്രാമപഞ്ചായത്ത് വികസനകാര്യ  സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. കുഞ്ഞിലക്ഷ്മി, കോട്ടായി  ജി. എച്ച്. എസ്. എസ് പ്രിന്‍സിപ്പാള്‍ വി. കെ കൃഷ്ണലീല, കോട്ടായി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി. കെ സുരേന്ദ്രന്‍, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോര്‍ഡിനേറ്റര്‍ ടി. ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു.