ശബരിമലയില്‍ ഇതുവരെ 20 ലക്ഷം ടിന്‍ അരവണ വിറ്റു. വരുംദിവസങ്ങളിലേക്ക് 15 ലക്ഷം ടിന്‍ തയ്യാറാക്കിയിട്ടുമുണ്ട്. സന്നിധാനത്തെ അരവണ പ്ലാന്റില്‍ ദിവസവും രണ്ട് ലക്ഷം ടിന്‍ അരവണ ഉല്‍പ്പാദിപ്പിക്കുന്നു. ഒരു ടിന്നിന് 80 രൂപയാണ് വില. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അരവണ പ്ലാന്റില്‍ 250ലധികം പേര്‍ ജോലി ചെയ്യുന്നു.

ഒമ്പത് ലക്ഷം പാക്കറ്റ് അപ്പവും വിറ്റുപോയി. രണ്ട് ലക്ഷം പാക്കറ്റ് അപ്പം തയ്യാറാക്കിയിട്ടുണ്ട്. രണ്ട് പ്ലാന്റുകളിലായി ദിവസം ഒരു ലക്ഷം പാക്കറ്റ് അപ്പം തയ്യാറാക്കുന്നു. ഒരു പാക്കറ്റ് അപ്പത്തിന്റെ വില  35 രൂപ. ധനലക്ഷ്മി ബാങ്കാണ് അപ്പത്തിന്റെയും അരവണയുടെയും വില്‍പ്പന നടത്തുന്നത്.