എറണാകുളം: ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യദൗത്യം, ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിഷ്യന്‍, ജില്ലാ പ്രാരംഭ ഇടപെടല്‍ കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തില്‍ ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ അന്താരാഷ്ട്ര ദിനാചരണം നടത്തി. എറണാകുളം ജനറല്‍ ആശുപത്രിയില്‍ വെച്ച് നടന്ന പരിപാടി ഐ എ പി കേരളം പ്രസിഡന്‍റ് ഡോ എം നാരായണന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ എ അനിത അധ്യക്ഷത വഹിച്ചു.

അസിസസ്റ്റന്‍റ് പ്രൊഫസര്‍ സി യു പ്രിയേഷ് മുഖ്യാതിഥിയായിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എന്‍ കെ കുട്ടപ്പന്‍ മുഖ്യപ്രഭാഷണം നടത്തി. കുട്ടികള്‍ക്ക് വേണ്ടിയുള്ള സഹായ ഉപകരണങ്ങളുടെ വിതരണം ആര്‍ സി എച്ച് ഓഫീസര്‍ ഡോ ശിവദാസ് നിര്‍വഹിച്ചു. കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് ജില്ലയില്‍ നടപ്പിലാക്കുന്ന പരിപാടികളെ കുറിച്ച് ഡി ഇ ഐ സി ശിശുരോഗവിദഗ്ദന്‍ ഡോ പി എന്‍ എന്‍ പിഷാരടി സംസാരിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ സി ഐ വര്‍ഗീസ് നന്ദി രേഖപ്പെടുത്തി.