കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ ഏഴിന് രാവിലെ ഒൻപതു മണിക്ക് ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ സംസ്ഥാന സീനിയർ ഖോ ഖോ (പുരുഷ/ വനിത) ടീമിനെ തിരഞ്ഞെടുക്കുന്നതിനായി ഓപ്പൺ സെലക്ഷൻ നടത്തും.  ഈ ചാമ്പ്യൻഷിപ്പിൽ നിന്നാണ് ഡിസംബർ 26 മുതൽ 30 വരെ ചത്തീസ്ഗഢിലെ റായ്പൂരിൽ നടക്കുന്ന ഖോ ഖോ ചാമ്പ്യൻഷിപ്പിനുള്ള സീനിയർ കേരള ടീമിനെ തിരഞ്ഞെടുക്കുന്നത്.