സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന സ്‌കൂളിലെ ക്ലാസ്മുറിയില്‍ പാമ്പുകടിയേറ്റ് മരിച്ച അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനി ഷെഹ്‌ല ഷെറിനിന്റെ വീട് രാഹുല്‍ ഗാന്ധി എം.പി സന്ദര്‍ശിച്ചു. വ്യാഴാഴ്ച്ച രാവിലെ 11.30 ഓടെയാണ് കുടംബാംഗങ്ങളെ ആശ്വസിപ്പിക്കാന്‍ രാഹുല്‍ ഗാന്ധി എത്തിയത്. പതിനഞ്ച് മിനിറ്റോളം അവിടെ ചെലവഴിച്ച എം.പി തുടര്‍ന്ന് സര്‍വ്വജന സ്‌കൂളിലെത്തി കുട്ടികളോടും അധ്യാപകരോടും സംസാരിച്ചു. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.