പാലക്കാട്: പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലും ഹോസ്റ്റലുകളിലും വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച സംസ്ഥാനതല കായികമേളയായ 2019 ല്‍ ജില്ലയില്‍ മികച്ച നേട്ടം കൈവരിച്ച വിദ്യാര്‍ഥികളെ  ജില്ലാ കളക്ടര്‍  ബാലമുരളി അഭിനന്ദിച്ചു.
മലമ്പുഴ എം ആര്‍എസ്എസിനെയും മറ്റു പട്ടികവര്‍ഗ്ഗ വികസന ഓഫീസില്‍ കീഴിലുള്ള സ്ഥാപനങ്ങളിലേയും വിദ്യാര്‍ത്ഥികള്‍ അത്ലറ്റിക്‌സിലും ഗെയിംസിലുമായി ആറ് സ്വര്‍ണവും അഞ്ച് വെള്ളിയും ആറു വെങ്കലവുമാണ് നേടിയത്. മൂന്ന് ദിവസങ്ങളിലായി തിരുവനന്തപുരം എല്‍ എന്‍ സി പി ഇ ഗ്രൗണ്ടിലാണ് മത്സരം നടന്നത്.