സന്നിധാനത്ത് തീര്‍ഥാടകര്‍ വിരിവെക്കുന്ന വലിയ നടപ്പന്തല്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഫയര്‍ഫോഴ്സ് ശുചീകരിച്ചു. ഉച്ചപൂജ കഴിഞ്ഞ് നടയടച്ചതിന് ശേഷമായിരുന്നു വെള്ളം ചീറ്റിയുള്ള ശുചീകരണം. ഇതുമൂലം നടപ്പന്തലിലെ പൊടിശല്യം കുറഞ്ഞതിനാല്‍ വൃത്തിയുള്ള അന്തരീക്ഷത്തില്‍ തീര്‍ഥാടകര്‍ക്ക് വിരിവെക്കാന്‍ കഴിയുന്നു. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഫയര്‍ഫോഴ്സ് വലിയ നടപ്പന്തല്‍ ശുചീകരിക്കാറുണ്ട്.

സന്നിധാനത്ത് സോപാനത്തും മാളികപ്പുറത്തും അതിന് സമീപം വിരിവെക്കുന്ന സ്ഥലങ്ങളിലും ഉച്ചയ്ക്ക് ഫയര്‍ഫോഴ്സ് പതിവായി ശുചീകരണം നടത്താറുണ്ട്.