നൂറ്റാണ്ടിലെ ഏറ്റവും വലിയ വലയ സൂര്യഗ്രഹണത്തെ വരവേല്‍ക്കാന്‍ ജില്ല ഒരുങ്ങി .ഡിസംബര്‍ 26 ന് കാണാന്‍ കഴിയുന്ന വലയ സൂര്യഗ്രഹണം കാണുന്നതിനും പഠിക്കുന്നതിനും ഇതിന് മുന്നോടിയായി ജില്ലാ ആസൂത്രണ ഹാളില്‍ ശില്‍പ്പശാല നടത്തി. റോട്ടം റിസോഴ്‌സ് സെന്റര്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍, കോഴിക്കോട് റിജിണല്‍ സയന്‍സ് സെന്റര്‍ ആന്‍ഡ്്് പ്ലാനിറ്റോറിയം, കല്‍പ്പറ്റ നഗര സഭ,മീനങ്ങാടി ഗ്രാമ പഞ്ചായത്ത് എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് സൂര്യഗ്രഹണ കാഴ്ചയ്ക്ക് മുമ്പ് അറിവു പകരാന്‍ ശില്‍പ്പശാല സംഘടിപപ്പിച്ചത്.
സാധാരണ ജനങ്ങളിലേയ്ക്ക ഗ്രഹണം സംബന്ധിച്ചുള്ള ശാസ്ത്രീയമായ അവബോധം ഉണ്ടാക്കുക എന്നതാണ് പരിശീലന പരിപാടിയുടെ ലക്ഷ്യം. ഗ്രഹണം വീക്ഷിക്കുന്നതിനായി പ്രദേശികമായി ഉപകരണങ്ങള്‍ എങ്ങനെ ഉണ്ടാക്കാം എന്നതിലും പരിശീലനം നല്‍കി. ഗ്രഹണം കാണുന്നതിനായുള്ള സോഫ്റ്റ് വെയര്‍ ആപ്ലിക്കേഷനുകളെയും പരിചയപ്പെടുത്തി. സുര്യഗ്രഹണത്തിന് ഒരു ആമുഖം എന്ന വിഷയത്തില്‍ റീജിണല്‍ സയന്‍സ് സെന്ററിലെ കെ.എം.സുനിലും സൂര്യഗ്രഹണ വീക്ഷണോപാധികള്‍ എന്ന വിഷയത്തില്‍ കോഴിക്കോട് പ്ലാനിറ്റോറിയം റീജിയണല്‍ സയന്‍സ് സെന്ററിലെ ദ്രുപതും, സൂര്യഗ്രഹണവുമായ ബന്ധപ്പെട്ട സോഫ്്്റ്റ്്് വെയര്‍, ആപ്ലിക്കേഷന്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിലെ കെ.ടി.ശ്രീവല്‍സനും അവതരിപ്പിച്ചു. സൂര്യഗ്രഹണ വീക്ഷണത്തിലെ സാമുഹിക പ്രസക്തി പ്രസാദ് കൈതക്കല്‍ വിഷയാവതരണം നടത്തി.
കോഴിക്കോട് പ്ലാനിറ്റോറിയം ഡയറക്ടര്‍ മാനസ് ബാഗ്ചി ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു. റോട്ടം റിസോഴ്‌സ് സെന്റര്‍ ഡയറക്ടര്‍ കെ. അരുണ്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം.ബാലഗോപാല്‍, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് അസിസ്റ്റന്റ് സെക്രട്ടറി എം.കെ. ദേവസ്യ തുടങ്ങിയവര്‍ സംസാരിച്ചു.