സിനിമാ നിർമ്മാണ രംഗത്തെ സാങ്കേതിക വിദ്യകളിൽ വന്ന മാറ്റം നവ സംവിധായകർക്ക് വെല്ലുവിളിയാണെന്ന്  ഓപ്പൺ ഫോറം. സിനിമ കഥപറച്ചിലിനുമപ്പുറം ഒരു ദൃശ്യ ശ്രവ്യ അനുഭവമായിക്കൊണ്ടിരിക്കുകയാണന്ന് വൃത്താകൃതിയിലുള്ള ചതുരത്തിന്റെ സംവിധായകൻ കൃഷ്ണാന്ദ് പറഞ്ഞു.ഓരോ സിനിമയിലും പുതിയ അനുഭവമാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.ഈ പ്രതീക്ഷയാണ് സംവിധായർക്കു വെല്ലുവിളിയാകുന്നതെന്നും സാങ്കേതിക വിദ്യകൾ അനുവദിക്കുന്ന സ്വാതന്ത്ര്യത്തോടൊപ്പം  ഇത്തരം വെല്ലുവിളികളും നേരിടാൻ സംവിധായകരും സാങ്കേതികപ്രവർത്തകരും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.