രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി നടക്കുന്ന ഫിലിം മാര്‍ക്കറ്റിനോട് അനുബന്ധിച്ചുള്ള ഫിലിം ഡിസ്‌പ്ലേയും നെറ്റ്‌വര്‍ക്കിംഗ് കൂട്ടായ്മയും സംഘടിപ്പിച്ചു.ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ സിനിമ നിര്‍മ്മാതാവ് ബേബി മാത്യു സോമതീരം,വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാപോള്‍ എന്നിവർ പങ്കെടുത്തു.

വക്കാവൂ പ്ലാറ്റ്‌ഫോം പ്രതിനിധി വൈഭവ് ലാല്‍, റ്റി.ജി.റ്റി പ്രതിനിധി സുചിത്ര രാമന്‍, രാജീവ് രാഘുനാഥന്‍, പിനാകി ചാറ്റര്‍ജി, ബോള്‍ റ്റി.വിയുടെ പ്രധിനിധി തപൻ ആചാര്യ എന്നിവര്‍ ഫിലിം മാർക്കറ്റ് പ്ലാറ്റ്‌ ഫോമുകളെ കുറിച്ച് വിവരിച്ചു.

തുടർന്ന് ലണ്ടനില്‍ നിന്നും വ്യൂളര്‍ സി.ഇ.ഒ ബെന്‍ ഹെയോയി ഫ്ളിന്റും സ്വറ്റ്‌ലാന നൗദിയാലും വെബ് കോണ്‍ഫറന്‍സിലൂടെ ഡെലിഗേറ്റുകളുമായി സംവദിച്ചു.സമീർ മോഡി,മിറിയം ജോസഫ്,ലോകേഷ് ചൗധരി,അഥിതി ആനന്ദ് തുടങ്ങിയവർ പങ്കെടുത്തു.