കശ്മീരിന്റെ പശ്ചാത്തലത്തിൽ അശ്വിന്‍ കുമാര്‍ സംവിധാനം ചെയ്‌ത ‘നോ ഫാദേഴ്സ് ഇൻ കാശ്മീർ’.രാജ്യാന്തര ചലച്ചിത്ര മേളയുടെ നാലാം ദിനം കീഴടക്കി.പട്ടാളക്കാർ പിടിച്ചു കൊണ്ട് പോയ അച്ഛനെ അന്വേഷിക്കുന്ന മകളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം .കശ്മീരിന്റെ രാഷ്ട്രീയം കൂടി ചർച്ച ചെയ്യുന്ന ചിത്രം നിറഞ്ഞ സദസിലാണ് പ്രദർശിപ്പിച്ചത്.
പ്രേക്ഷകരുടെ അഭ്യര്‍ത്ഥന മാനിച്ചുള്ള ഈ ചിത്രത്തിന്റെ പുനഃ പ്രദര്‍ശനം ഡിസംബർ 12 ന് രാത്രി 8.30 ന് നിശാഗന്ധിയിൽ നടക്കും. സൊളാനസിന്റെ സൗത്ത്,ടോം വാലറിന്റെ ദ കേവ്,1982,ദ ഹോൾട്ട്,ഹവ്വാ മറിയം ആയിഷ,വേർഡിക്റ്റ്,ആദം,ബലൂൺ എന്നീ ചിത്രങ്ങളും പ്രേക്ഷകപ്രീതി നേടി.
മലയാള സിനിമ ഇന്നിൽ ആറു ചിത്രങ്ങളാണ് ഇന്നലെ പ്രദർശിപ്പിച്ചത്.അനുരാജ് മനോഹറിന്റെ ഇഷ്ക്ക്,പ്രിയനന്ദനന്റെ സൈലെൻസർ, മധു സി നാരായണന്റെ കുമ്പളങ്ങി നൈറ്റ്സ്, സലിം അഹമ്മദിന്റെ ആൻഡ് ദി ഓസ്കാർ ഗോസ് ടു, ശ്യാമപ്രസാദിന്റെ ഒരു ഞായറാഴ്ച്ച,ജയരാജ് സംവിധാനം ചെയ്ത രൗദ്രം എന്നീ ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്.