വനിതശിശുവികസനവകുപ്പിനു കീഴിലുള്ള തിരുവനന്തപുരം അർബൻ-മൂന്ന്, ഐ.സി.ഡി.എസിലെ അങ്കണവാടി വർക്കർ/ഹെൽപ്പർ ഇന്റർവ്യൂ 16 മുതൽ 28 വരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ഹൈസ്‌കൂളിനു സമീപത്തെ താമരഭാഗം അംഗൻവാടിയിൽ രാവിലെ ഒൻപത് മുതൽ നടക്കും. ഇതുവരെ ഇന്റർവ്യൂ കാർഡ് ലഭിക്കാത്തവർ പേരൂർക്കടയിലെ ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0471-2433090.