എല്ലാ ചികിത്സാരീതികളും ഹോമിയോയിലും ലഭ്യമാവുന്നുണ്ടെന്നും ആർദ്രം മിഷന്റെ ഭാഗമായി വലിയ മാറ്റം ആരോഗ്യമേഖലയിലുണ്ടായതായുംതൊഴിൽ- എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ പറഞ്ഞു. കൊയിലാണ്ടി നഗരസഭയിൽ ഗവ.താലൂക്ക് ഹോമിയോ ആശുപത്രിക്കായി നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മന്ത്രി.
രോഗികളുടെ വിശ്വാസമാണ് പ്രധാനം. മെച്ചപ്പെട്ട ചികിത്സ സൗകര്യങ്ങൾ ഉണ്ടാകണം. പുതിയ കെട്ടിടം സമയബന്ധിതമായി പൂർത്തിയാക്കുന്നത്തിന് ആവശ്യമായ നിരീക്ഷണവും പരിശോധനയും ഉണ്ടാവണമെന്നും മന്ത്രി പറഞ്ഞു.
മിനി മെഡിക്കൽ കോളജ് കൊയിലാണ്ടിയിൽ ഉണ്ടാക്കുകയാണ് ലക്ഷ്യമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കെ ദാസൻ എം.എൽ.എ പറഞ്ഞു.കൊയിലാണ്ടി നഗരസഭയുടെ താലൂക്ക് ഹോമിയോ ആശുപത്രിക്ക് വേണ്ടി നാഷണൽ ആയുഷ്മിഷന്റെ ഫണ്ടുപയോഗിച്ചണ് പുതിയ കെട്ടിടം നിർമിക്കുന്നത്. 1.5 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന കെട്ടിടത്തിന് പ്രാരംഭ ഘട്ടത്തിൽ അനുവദിച്ച 75 ലക്ഷം രൂപയുടെ പ്രവർത്തനമാണ് ഇപ്പോൾ നടത്തുന്നത്.ചെയർമാൻ അഡ്വ കെ സത്യൻ, വൈസ് ചെയർപേഴ്സൺ വി കെ പത്മിനി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി സുന്ദരൻ മാസ്റ്റർ, ഡി.എം.ഒ ഹോമിയോ ഡോ. സി പ്രീത തുടങ്ങി വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു.