കാസര്‍കോഡ് കുടുംബശ്രീ ജില്ലാ മിഷനില്‍ ഒരു ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് ദിവസ വേതനാ ടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഡിഗ്രിയും, കേന്ദ്ര-കേരള സര്‍ക്കാര്‍ അംഗീകാരമുളള ഡാറ്റാ എന്‍ട്രി സര്‍ട്ടിഫിക്കറ്റും, മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റും ഇംഗ്ലീഷ്, മലയാളം ടൈപ്പ്‌റൈറ്റിംഗില്‍ പ്രാവീണ്യവും ഉളളവരായിരിക്കണം. ഈ മാസം 25ന് രാവിലെ 11. ന് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പ്രവര്‍ത്തി പരിചയ രേഖകളും മറ്റു രേഖകളും സഹിതം നേരിട്ട് ഹാജരാകണം.
