കാക്കനാട്: എറണാകുളം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിന് കീഴിലെ ഫാസ്റ്റ് കൗണ്ടറുകളിൽ വിവിധ സേവനങ്ങൾ പൊതുജനങ്ങൾക്ക് ഒരു മണിക്കൂർ സമയത്തിനുള്ളിൽ ലഭ്യമാകും. ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ, ലൈസൻസ് പർട്ടിക്കുലേഴ്സ്‌, ലൈസൻസിലെ മേൽവിലാസം മാറ്റൽ, ഡ്യൂപ്ലിക്കേറ്റ് ലൈസൻസ് എന്നീ സേവനങ്ങളും.

കണ്ടക്ടർ ലൈസൻസുമായി ബന്ധപ്പെട്ട ലൈസൻസ് പുതുക്കൽ, ലൈസൻസ് പർട്ടിക്കുലേഴ്സ്‌, ലൈസൻസിലെ മേൽവിലാസം മാറ്റൽ, ഡ്യൂപ്ലിക്കേറ്റ് ലൈസൻസ് എന്നിവയും രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ഹൈപ്പോത്തിക്കേഷൻ നോട്ടിംഗ്, ഉടമസ്ഥാവകാശം മാറ്റൽ, ആർ. സി പർട്ടിക്കുലേഴ്സ്‌, ഡ്യൂപ്ലിക്കേറ്റ് രജിസ്ട്രേഷൻ ഓട്ടോറിക്ഷയുടെയും ടാക്സി കാറുകളുടെയും കാലാവധി കഴിയാത്ത പെർമിറ്റ് പുതുക്കാനുള്ള അപേക്ഷ എന്നിവയിൽ ഒരുമണിക്കൂറിനകം സേവനം ലഭിക്കും.

ഒരു മണിക്കൂറിനുള്ളിൽ സേവനം ലഭ്യമായില്ലെങ്കിൽ ഓഫീസ് ചുമതലയുള്ള മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ നേരിൽ കണ്ട് പരാതി നൽകാമെന്ന് മധ്യമേഖല ട്രാൻസ്പോർട്ട് കമ്മീഷണർ എം. പി അജിത് കുമാർ അറിയിച്ചു.