സ്വാമി വിവേകാനന്ദന്‍ വിപ്ലവകരമായി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നവോത്ഥാന നായകനാണെന്ന് കെ.ബാബു എം.എല്‍.എ പറഞ്ഞു. നെഹ്‌റു യുവ കേന്ദ്രയുടെ ജില്ലാതല യുവജന വാരാഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എല്‍.എ. പരിപാടിയോടനുബന്ധിച്ച് നടന്ന യൂത്ത് പാര്‍ലമെന്റില്‍ എസ്.എ.ഹംസ, അശോക് നെന്മാറ, സജേഷ് ചന്ദ്രന്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു.
ആശ്രയം റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയില്‍ നടന്ന പരിപാടിയില്‍ ജില്ലാ യൂത്ത് കോഡിനേറ്റര്‍ എം.അനില്‍കുമാര്‍ അധ്യക്ഷനായി. പഞ്ചായത്തംഗം ജ്യോതി സുരേഷ്, രാജന്‍ ഒനൂര്‍ പളളം, ഷൈജു വെമ്പല്ലൂര്‍, എം.ജി.ശശികുമാര്‍ പങ്കെടുത്തു.
