പട്ടികവര്‍ഗ്ഗക്കാരുടെ ഇടയിലുളള്ള നിരക്ഷരത തുടച്ചുമാറ്റുക എന്ന ലക്ഷ്യത്തോടെ വയനാട് ജില്ലയിലെ 300 കോളനികളില്‍ നടപ്പാക്കുന്ന സാക്ഷരതാ യജ്ഞത്തിന്റെ ഭാഗമായി വെള്ളമുണ്ട പഞ്ചായത്തിലെ പഠിതാക്കളുടെ സംഗമം നടത്തി. പഠിതാക്കള്‍ വട്ടക്കളി, തുടിപ്പാട്ട്, കര്‍ഷക നൃത്തം തുടങ്ങി വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീതാ രാമന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.തങ്കമണി അദ്ധ്യക്ഷത വഹിച്ചു. പി.എന്‍.ബാബു അക്ഷര സന്ദേശം നല്‍കി. മുതിര്‍ന്ന പഠിതാവ് കെ.വാസുവിനെ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ.പൈലി ആദരിച്ചു.തുല്യതാ പഠിതാവ് വി.യു.ആനീസിനെ കെ.കെ.സി മൈമൂന ആദരിച്ചു. ഫാ.സെബാസ്റ്റിയന്‍ പഠിതാക്കള്‍ക്ക് റേഡിയോ വിതരണം ചെയ്തു. ടി.ഡി. പി .ഒ ഇസ്മയില്‍, കെ.മായന്‍ഹാജി, പി.കെ.അമീന്‍, ടി.കെ.മമ്മൂട്ടി, വിജയന്‍ കൂവണ എന്നിവര്‍ സംസാരിച്ചു.