വനിതാ ശിശുവികസന വകുപ്പിന്റെ കീഴില്‍ വയനാട് ശിശുസംരക്ഷണ യൂണിറ്റ് ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതിയുടെ നേതൃത്വത്തില്‍ സ്‌കൂള്‍തലത്തില്‍ ഒരുക്കപ്പെടുന്ന ത്രിദിന സ്മാര്‍ട്ട് 40 സഹവാസ ക്യാമ്പ് കാട്ടിക്കുളം ഗവ.ഹയര്‍സെക്കണ്ടറിസ്‌കൂളില്‍ ആരംഭിച്ചു. കുട്ടികളുടെ കഴിവുകള്‍, അഭിരുചികള്‍, മനോഭാവം തുടങ്ങിയവ തിരിച്ചറിയുന്നതിനും പരിപോഷിപ്പിക്കുന്നതിനും വെല്ലുവിളികള്‍ ഏറ്റെടുത്തുകൊണ്ട് കൂട്ടായ്മയോടെ പരിഹരിക്കുന്നതിനുമുള്ള ആത്മവിശ്വാസം പ്രദാനം ചെയ്യുക എന്നിവയാണ് ക്യാമ്പിന്റെ ലക്ഷ്യം. ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ കെ.കെ പ്രജിത്ത് നിര്‍വ്വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശിവസുബ്രമണ്യന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പിടിഎ പ്രസിഡന്റ് സിജിത്, നോഡല്‍ ടീച്ചര്‍സജിത, സൈക്കോളജിസ്റ്റ് ഹരിത പോള്‍, സംവിധായകന്‍ സൂര്യസജി എന്നിവര്‍ സംസാരിച്ചു.
