കൊച്ചി: സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളുടെ വെള്ളക്കരം കുടിശിക ഒറ്റത്തവണയില്‍ തീര്‍പ്പാക്കുന്നതിനുള്ള അദാലത്ത് ഫെബ്രുവരിയില്‍ സംഘടിപ്പിക്കുമെന്ന് വാട്ടര്‍ സപ്ലൈ ഡിവിഷന്‍ കൊച്ചി 18 എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ചോറ്റാനിക്കര, കുമ്പളം, ഉദയംപേരൂര്‍, പൂതൃക്ക, വടവുകോട് – പുത്തന്‍കുരിശ്, ഐക്കരനാട്, തിരുവാണിയൂര്‍, കോട്ടുവള്ളി, ഏഴിക്കര, ചേന്ദമംഗലം, ഞാറക്കല്‍, പള്ളിപ്പുറം, എളങ്കുന്നപ്പുഴ, നായരമ്പലം, കുഴുപ്പിള്ളി, എടവനക്കാട്, വരാപ്പുഴ ഗ്രാമപഞ്ചായത്തുകള്‍, കളമശ്ശേരി, ഏലൂര്‍, തൃക്കാക്കര, തൃപ്പൂണിത്തുറ, മരട് മുനിസിപ്പാലിറ്റികള്‍ എന്നിവിടങ്ങളിലെ സ്ഥാപനങ്ങള്‍ ജനുവരി 25നകം സബ് ഡിവിഷന്‍ ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കണം.
