അട്ടപ്പാടി ഐ.ടി.ഡി.പി ഓഫീസിനു കീഴിലുളള അട്ടപ്പാടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ കരാറടിസ്ഥാനത്തില്‍ ലൈബ്രേറിയനെ ആവശ്യമുണ്ട്. വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഡിസംബര്‍ 27 ന് ഉച്ചയ്ക്ക് 12 മണിക്ക് അഗളി മിനി സിവില്‍ സ്റ്റേഷനിലുളള ഐ.ടി.ഡി.പി ഓഫീസില്‍ നടക്കും. ലൈബ്രറി സയന്‍സില്‍ ബിരുദവും കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറികളില്‍ കുറഞ്ഞത് മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉള്ളവര്‍ക്കാണ് അവസരം.
റസിഡന്‍ഷ്യല്‍ സ്ഥാപനമായതിനാല്‍ സ്‌കൂളില്‍ താമസിച്ച് ജോലി ചെയ്യേണ്ടതാണ്.പി.എസ്.സി നിഷ്‌കര്‍ഷിക്കുന്ന പ്രായപരിധി ബാധകമാണ്. താല്പര്യമുള്ളവര്‍ യോഗ്യത,പ്രായം, ജാതി, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതമാണ് വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ എത്തേണ്ടെതെന്ന്് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു.ഫോണ്‍: 04924-254223, 04924-254382