കേരള സർക്കാർ സ്ഥാപനമായ ‘ഒഡെപെക്’ സൗദി അറേബ്യയിലേക്കും യു.എ.ഇയിലേക്കും ജോലി തേടുന്ന നഴ്‌സ്മാർക്കായി പ്രൊമെട്രിക്/ ഹാഡ്/ ഡി.എച്ച്.എ/ ഡി.ഒ.എച്ച് തുടങ്ങിയ യോഗ്യത പരീക്ഷകൾക്കുള്ള പരിശീലനം ആരംഭിച്ചു. 100 ശതമാനം ജോലി സാധ്യത ഉറപ്പുവരുത്തുന്ന പരീശീലനത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ള ഉദ്യോഗാർഥികൾ 21ന് മുമ്പ് തിരുവനന്തപുരത്തുള്ള ഒഡെപെക് ഓഫീസിൽ റിപ്പോർട്ട് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: www.odepc.kerala.gov.in. ഫോൺ: 0471-2329440/41/42/43/45.