കൈമനം സർക്കാർ വനിതാ പോളിടെക്‌നിക്ക് കോളേജിലെ കൊമേഴ്‌സ്യൽ പ്രാക്ടീസ് വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ലക്ച്ചറർ ഇൻ കൊമേഴ്‌സ്യൽ പ്രാക്ടീസ്, ഇൻസ്ട്രക്ടർ ഇൻ ഷോർട്ട് ഹാൻഡ് എന്നീ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു.

ലക്ചറർക്ക് – ഒന്നാം ക്ലാസ്സോടെ റഗുലർ എം.കോമും കൊമേഴ്‌സ്യൽ പ്രാക്ടീസ് ഡിപ്ലോമയും, ഇൻസ്ട്രക്ടർ ഇൻ ഷോർട്ട് ഹാൻഡ് തസ്തികയിലേക്ക് ഒന്നാം ക്ലാസ്സോടെ റഗുലർ ബി.കോമും, കൊമേഴ്‌സ്യൽ പ്രാക്ടീസ് ഡിപ്ലോമയാണ് യോഗ്യത. നിശ്ചിത യോഗ്യതയുളള ഉദ്യോഗാർത്ഥികൾ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 30ന് രാവിലെ പത്തിന് പ്രിൻസിപ്പാൾ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.