കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.ടി രവികുമാര്‍ ശബരിമല സന്നിധാനം ശുചീകരിച്ച് പുണ്യം പൂങ്കാവനം യജ്ഞത്തില്‍ പങ്കാളിയായി. ബുധനാഴ്ച രാവിലെ ഒന്‍പതിന് മാളികപ്പുറത്തേക്ക് പോകുന്ന സ്ഥലത്താണ് അദ്ദേഹം ശുചീകരണം നടത്തിയത്. ദ്രുതകര്‍മ്മ സേന, ദേശീയ ദുരന്ത നിവാരണ സേന എന്നിവയിലേതുള്‍പ്പെടെ 250ഓളം ഉദ്യോഗസ്ഥരും ക്ഷേത്രവും  പരിസരവും വൃത്തിയാക്കാന്നുന്ന പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

ശുചീകരണത്തിന് നിയോഗിക്കപ്പെട്ടിട്ടുള്ള ജീവനക്കാര്‍ക്കൊപ്പമാണ് ഇവര്‍ മാലിന്യങ്ങള്‍ നീക്കം ചെയ്തത്. പുണ്യം പൂങ്കാവനത്തിന്റെ ഭാഗമായി  എല്ലാ ദിവസവും രാവിലെ 9 മുതല്‍ 10വരെ സന്നിധാനത്ത് നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തോടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. ദേശീയ ദുരന്ത നിവാരണ സേന ഡെപ്യൂട്ടി കമാന്‍ഡന്റ് ജി. വിജയന്‍, ദ്രുതകര്‍മ്മ സേന ഡെപ്യൂട്ടി കമാന്‍ഡന്റ് കെ. നിര്‍മ്മല്‍, പുണ്യം പൂങ്കാവനം കോ- ഓഡിനേറ്റര്‍ വി. അനില്‍കുമാര്‍ എന്നിവരും പങ്കെടുത്തു.