നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി നവീനമായ ആശയങ്ങൾ സ്വീകരിക്കുന്നതിന് ഹൈസ്‌കൂൾ, ഹയർ സെക്കന്ററി തലങ്ങളിൽ പഠിക്കുന്ന കുട്ടികൾക്കായി ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. ഹൈസ്‌കൂൾ തലത്തിൽ നവകേരള നിർമ്മിതിയിൽ കുട്ടികളുടെ പങ്കാളിത്തം, ഹയർസെക്കന്ററി തലത്തിൽ കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കുന്ന നവകേരള നിർമ്മിതി എന്നതാണ് വിഷയം. ഉപന്യാസ മത്സരം ജനുവരി ആറിന് ഉച്ചയ്ക്കുശേഷം അതത് സ്‌കൂളിൽ നടക്കും.  സംസ്ഥാനതല മത്സരങ്ങൾ ജനുവരി മൂന്നാംവാരം നടക്കും.