ലോകത്തിന്റെ വിവിധ കോണുകളിൽ അധിവസിക്കുന്ന പ്രവാസികളായ കേരളീയരെ ഒന്നിപ്പിക്കുന്ന ലോക കേരളസഭയുടെ രണ്ടാം സമ്മേളനത്തിന് ജനുവരി ഒന്നിന` തുടക്കമാകും. കനകക്കുന്ന നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകിട്ട് അഞ്ചിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിക്കും. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ മുഖ്യപ്രസംഗം നടത്തും.
മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കെ. കൃഷ്ണൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രൻ, മേയർ കെ. ശ്രീകുമാർ, ശശി തരൂർ എം.പി, എം.എൽ.എമാരായ വി.കെ. പ്രശാന്ത്, എം.കെ. മുനീർ, പി.ജെ. ജോസഫ്, ഒ. രാജഗോപാൽ, ജസ്റ്റിസ് (റിട്ട.) കുര്യൻ ജോസഫ്, എം.എ. യൂസഫലി, ഡോ. രവി പിള്ള, ഡോ. എം. അനിരുദ്ധൻ, ഡോ. ആസാദ് മൂപ്പൻ, എം. മുകുന്ദൻ, മേതിൽ രേണുക, നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ തുടങ്ങിയവർ സംബന്ധിക്കും.