പ്രവാസ ജീവിതം ഓരോ പ്രവാസിക്കും വലിയ പാഠങ്ങളാണ് പകർന്നു നൽകുന്നതെന്ന് മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ മേതിൽ രേണുക പറഞ്ഞു. ലോക കേരള സഭയിൽ പങ്കെടുക്കാനെത്തിയതായിരുന്നു മേതിൽ രേണുക.
മേതിൽ രേണുക കേരളത്തിലാണ് ജനിച്ചതെങ്കിലും 30 വർഷമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് കഴിയുന്നത്. പ്രമുഖ പത്രങ്ങളിലും മാഗസിനുകളിലും പ്രവർത്തിച്ച അവരുടെ വാക്കുകളിൽ ജോലിയോടുള്ള ആത്മാർത്ഥത നിറഞ്ഞു നിന്നു.
വിദേശ മലയാളികളെ സംബന്ധിച്ച് ലോക കേരള സഭ വലിയൊരു വേദിയാണെന്ന് മേതിൽ രേണുക പറഞ്ഞു. രണ്ടാം ലോക കേരള സഭ പുരോഗമിക്കുന്നതോടെ കൂടുതൽ ക്രിയാത്മകമായ നിർദ്ദേശങ്ങളും അഭിപ്രായങ്ങൾ ഉണ്ടാവുകയും മികച്ച ഫലം പ്രതീക്ഷിക്കുകയും ചെയ്യുന്നു. ഇത് ആദ്യമായാണ് ലോക കേരള സഭയിലെത്തുന്നത്.
ദീർഘനാൾ താമസിച്ച ദക്ഷിണാഫ്രിക്കയോടും ഒരു പ്രത്യേക ഇഷ്ടം രേണുകയ്ക്കുണ്ട്.
ദീർഘനാൾ താമസിച്ച ദക്ഷിണാഫ്രിക്കയോടും ഒരു പ്രത്യേക ഇഷ്ടം രേണുകയ്ക്കുണ്ട്.
ഇരുണ്ട ഭൂഖണ്ഡം, അപകടം പിടിച്ച നാട്, അക്രമങ്ങളുടെ ഇടം എന്നൊക്കെയാണ് ആഫ്രിക്കയെക്കുറിച്ച് കേൾക്കുമ്പോൾ എല്ലാവരും ആദ്യം പ്രതികരിക്കുന്നത്. എന്നാൽ ആകർഷകമായ 54 സ്ഥലങ്ങൾ ചേരുന്ന ഒരു ഭൂഖണ്ഡമാണത്. ഓരോയിടവും മറ്റൊന്നിൽ നിന്ന് വ്യത്യസ്തവുമാണ്. മലയാളികൾക്കും ആഫ്രിക്കക്കാർക്കും പരസ്പരം നിരവധി കാര്യങ്ങൾ പഠിക്കാനാവുമെന്ന് രേണുക പറയുന്നു. മലയാളിയുടെ ജോലി സംസ്‌കാരത്തിൽ നിന്നും ഉത്‌സാഹശീലത്തിൽ നിന്നും പ്രയോജനകരമായ കാര്യങ്ങൾ ആഫ്രിക്കൻ ജനതയ്ക്ക് സ്വീകരിക്കാനാവുമെന്നാണ് അവരുടെ അഭിപ്രായം.