സി-ഡിറ്റ് വെബ് സർവ്വീസ് ഡിവിഷനിൽ വെബ് ആപ്ലിക്കേഷൻ ഡെവലപ്പർ പോസ്റ്റിൽ നിയമനം നടത്തുന്നു. ബി.ടെക്, എം.സി.എ എന്നീ യോഗ്യതകളുള്ളവർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. പി.എച്ച്.പി, ലാറവെൽ, പൈത്തോൺ, ഫ്‌ളാസ്‌ക് ടെക്‌നോളജി എന്നിവയിലെ അറിവ്, ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്നും വെബ് ആപ്ലിക്കേഷൻ ഡെവലപ്‌മെന്റിൽ നേടിയ സർട്ടിഫിക്കറ്റ് എന്നിവ അനിവാര്യം. ദ്രുപാലിലുള്ള അറിവ് അധികയോഗ്യതയായി കണക്കാക്കും. ഉദ്യോഗാർത്ഥികൾ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളുമായി 16ന് വാൻറോസ് ജംഗ്ഷനിലുള്ള സി-ഡിറ്റ് ഗോർക്കി ഭവൻ ഓഫീസിൽ രാവിലെ 10ന് ഇന്റർവ്യൂവിന് ഹാജരാകണം.
