സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് വീരമൃത്യുവരിച്ചവരെ അനുസ്മരിക്കാന്‍ ജനുവരി 30 രാവിലെ 11 മുതല്‍ രണ്ട് മിനിറ്റ് മൗനം ആചരിക്കുന്നതിന് എല്ലാ വകുപ്പ് മേധാവികളും ജില്ലാ കളക്ടര്‍മാരും പൊതുമേഖലാ സ്വയംഭരണ സ്ഥാപനങ്ങളിലെ മേധാവികളും അവരവരുടെ ഓഫീസിലും കീഴിലുള്ള ഓഫീസുകളിലും ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചു.