മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു
കണ്ണൂർ: പയ്യന്നൂര്‍ എന്‍സിസി റോഡ് അങ്കണവാടി കെട്ടിടം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. വര്‍ഷങ്ങളായി വാടക കെട്ടിടത്തിലാണ് അങ്കണവാടി പ്രവര്‍ത്തിച്ചു വരുന്നത്. റിട്ടയേഡ് അധ്യാപികയും മുന്‍ നഗരസഭ അംഗവുമായ പി പി ലക്ഷ്മി വിട്ടു നല്‍കി സ്ഥലത്താണ് പുതിയ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. നഗരസഭയിലെ മറ്റ് അങ്കണവാടികള്‍ എല്ലാം സ്വന്തം കെട്ടിടത്തിലേക്ക് മാറിയപ്പോഴും വാടകക്കെട്ടിടത്തില്‍ തന്നെ പ്രവര്‍ത്തിക്കുകയായിരുന്നു എന്‍സിസി റോഡ് അങ്കണവാടി. 20 ലക്ഷം രൂപ ചെലവിലാണ് പയ്യന്നൂര്‍ നഗരസഭ കെട്ടിടം നിര്‍മ്മിച്ചത്.
ചടങ്ങില്‍ സി കൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. നഗരസഭ അധ്യക്ഷന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍, നഗരസഭ അംഗങ്ങളായ പി വി കുഞ്ഞപ്പന്‍, എം സഞ്ജീവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കെട്ടിടം നിര്‍മ്മിക്കുന്നതിന് സ്ഥലം വിട്ടുനല്‍കിയ പി പി ലക്ഷ്മി ടീച്ചര്‍ക്കുവേണ്ടി കുടുംബാംഗങ്ങള്‍ ഉപഹാരം ഏറ്റു വാങ്ങി.