കുടുംബശ്രീ സ്ത്രീ ശാക്തീകരണ പ്രവർത്തനത്തിന്റെ ഭാഗമായ് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടക്കുന്ന അതിക്രമങ്ങളെ പ്രതിരോധിക്കുക, സ്ത്രീ ശിശു സൗഹൃദ പ്രാദേശിക ഇടം സ്ൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ കുടുംബശ്രീ സംഘടിപ്പിക്കുന്ന പ്രചാരണ പരിപാടി ജില്ലയിൽ ആരംഭിച്ചു. ഇതിന്റെ ഭാഗമായി റിസേഴ്സ് പേഴ്സൺമാരുടെ പരിശീലനപരിപാടി ജില്ലാ പശ്ചായത്ത് പ്രസിഡന്റ്് സഖറിയാസ് കുതിരവേലി ഉദ്ഘാടനം ചെയ്യ്തു.ജില്ലാ മിഷൻ കോഓർഡിനേറ്റർ പി.എൻ. സുരേഷ് അദ്ധ്യക്ഷത വഹിച്ചു.
കേരളത്തിലെ മുഴുവൻ അയൽക്കൂട്ടങ്ങളും പങ്കാളികളാകുന്ന പ്രചാരണപരിപാടി അയൽക്കൂട്ടം, സിഡിഎസ്സ്, ത്രിതല പഞ്ചായത്തുകൾ, വിവിധ വകുപ്പുകൾ എന്നിവയുടെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. ജില്ലയിലെ റിസോഴ്സ് പേഴ്സൺമാർക്കായി സ്ത്രീശാക്തീകരണവുമായ് ബദ്ധപ്പെട്ട വിഷയങ്ങളിൽ ക്ലാസ്സുകൾ കഴിഞ്ഞ ദിവസം കോട്ടയം ലയൺസ് ക്ലബ്ബ് ഹാളിൽ നടത്തി. ജില്ലാ പ്രോഗ്രാം മാനേജർ ഉഷാദേവി നേത്യത്വം നൽകി.
ജില്ലയിലെ മുഴുവൻ അയൽക്കൂട്ടങ്ങളും ഫെബ്രുവരി 10ന് വിശേഷാൽ പൊതുയോഗം ചേർന്ന് അതിക്രമങ്ങളെ സംബന്ധിച്ച റിപ്പോർട്ട് തയാറാക്കും. തുടർന്ന് സി.ഡി.എസ് തലത്തിൽ ഏകദിനശിൽപ്പശാല നടത്തും. ബോധവൽക്കരണ പ്രകടനവും സംഘടിപ്പിക്കും. ബ്ലോക്കുതലങ്ങളിൽ ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ ഈ വിഷയവുമായി ബന്ധപ്പെട്ട സിനിമകളുടെ പ്രദർശനവും നടത്തും.