ട്രാവൻകൂർ-കൊച്ചിൻ മെഡിക്കൽ കൗൺസിലിൽ വിവിധ സേവനങ്ങൾക്ക് 20 മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. പ്രൊവിഷണൽ രജിസ്‌ട്രേഷൻ, പെർമനന്റ് രജിസ്‌ട്രേഷൻ, അഡീഷണൽ ക്വാളിഫിക്കേഷൻ രജിസ്‌ട്രേഷൻ, എൻ.ഒ.സി, ഗുഡ്സ്റ്റാന്റിംഗ് സർട്ടിഫിക്കറ്റ്, പെർമനന്റ് രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഡ്യൂപ്ലിക്കേറ്റ്, പേര്, വിലാസം, ജനനത്തീയതി എന്നിവയിലെ തിരുത്തൽ എന്നീ ആവശ്യങ്ങൾക്കുള്ള അപേക്ഷകളാണ് ഓൺലൈനായി സമർപ്പിക്കേണ്ടത്.

ഓൺലൈൻ മുഖേനയല്ലാത്ത അപേക്ഷ സ്വീകരിക്കില്ല. അപേക്ഷ സമർപ്പണത്തിന് www.medicalcouncil.kerala.gov.in ലെ ഓൺലൈൻ രജിസ്‌ട്രേഷൻ ലിങ്ക് സന്ദർശിക്കുക. വിശദവിവരങ്ങൾ ഇൻസ്ട്രക്ഷൻ മെനുവിൽ ലഭിക്കും.