തിരുവനന്തപുരം മെഡിക്കൽ കോളേജിനടുത്ത് പുതുപ്പള്ളി ലെയ്‌നിലുള്ള ഐ.എച്ച്.ആർ.ഡി റീജിയണൽ സെന്ററിൽ വിവിധ കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ബയോമെഡിക്കൽ എൻജിനിയറിങ്, ഡിപ്ലോമ ഇൻ ഫൈനാൻഷ്യൽ അക്കൗണ്ടിംഗ്, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ എംബെഡഡ് സിസ്റ്റം ഡിസൈൻ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഡിപ്ലോമ ഇൻ ലോജിസ്റ്റിക് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, ഡിപ്ലോമ ഇൻ ഡാറ്റ എൻട്രി ടെക്‌നിക് ആൻഡ് ഓഫീസ് ഓട്ടോമേഷൻ, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് എന്നിവയാണ് ദീർഘകാല കോഴ്‌സുകൾ.
എംബെഡഡ് സിസ്റ്റം, ടാലി തുടങ്ങിയ ഹൃസ്വകാല കോഴ്‌സുകളിലും അപേക്ഷിക്കാം. എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിഗ്രി എന്നിവയാണ് യോഗ്യതകൾ. എസ്.സി/ എസ്.ടി/ ഒ.ഇ.സി വിഭാഗക്കാർക്ക് സർക്കാർ നിശ്ചയിച്ച ഫീസ് സൗജന്യം ലഭിക്കും. പ്രവേശനം ആഗ്രഹിക്കുന്നവർ റീജിയണൽ സെന്ററിൽ നേരിട്ടോ 0471-2550612, 9400519491 എന്നീ നമ്പരിലോ ബന്ധപ്പെടണം.