കാക്കനാട്: കളക്ട്രേറ്റിലാരംഭിച്ച ഫീഡിംഗ് റൂമിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ എസ്. സുഹാസ് നിർവഹിച്ചു.കൊച്ചിൻ ഇന്നർ വീൽ ക്ലബ്ബിന്റെ വനിതാ – ശിശുക്ഷേമ പദ്ധതിയുടെ ഭാഗമായാണ് മുലയൂട്ടൽ കേന്ദ്രം സ്ഥാപിച്ചത്. എസ്.എഫ്.എസ് ബിൽഡേഴ്സിന്റെ സഹായത്തോടെ 1.80 ലക്ഷം രൂപ ചെലവിട്ടാണ് കേന്ദ്രം നിർമ്മിച്ചത്. ചടങ്ങിൽ ക്ലബ് പ്രസിഡന്റ് ദാരിണി ലവ , പി.പി. ഉഷ മേനോൻ, ഗാർഗി ഷേലാത്, ഇന്ദു നമ്പ്യാർ, ലവ തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ അടിക്കുറിപ്പ്:
കളക്ട്രേറ്റിൽ ആരംഭിച ഫീഡിംഗ് റൂം ജില്ലാ കളക്ടർ എസ്.സുഹാസ് ഉദ്ഘാടനം ചെയ്യുന്നു.