വൈപ്പിന്‍ ബ്ളോക്ക് പഞ്ചായത്ത് ലൈഫ് മിഷന്‍ കുടുംബസംഗമവും അദാലത്തും
ഐഎസ്ഒ പ്രഖ്യാപനവും ബഹു. വൈപ്പിന്‍ എംഎല്‍എ ശ്രീ.എസ്.ശര്‍മ്മ ഉദ്ഘാടനം ചെയ്തു.
പദ്ധതി നിര്‍വ്വഹണം വിജയകരമായി പൂര്‍ത്തീകരിച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ
ശ്രീ.പി.കെ.രാധാകൃഷ്ണന്‍, ശ്രീമതി രജിത സജീവ്, ശ്രീ.കെ.യു.ജീവന്‍മിത്ര, ശ്രീ.ഇ.പി.ഷിബു,
ശ്രീമതി ഷില്‍ഡ റെബേര എന്നിവരെയും വിഇഒ, ഹൗസിംഗ് ഓഫീസര്‍ എന്നിവര്‍ക്കും മെമന്‍റൊ
നല്‍കി ആദരിച്ചു. ലൈഫ്/പിഎംഎവൈ ഗുണഭോക്താക്കള്‍ക്ക് കേന്ദ്ര സംസ്ഥാന വിവിധ ക്ഷേമ
പദ്ധതികളും സേവനങ്ങളും ലഭ്യമാക്കുന്നതിന് 20 ഓളം വകുപ്പുകളുടെ പങ്കാളിത്തം ഉണ്ടായിരുന്നു.
വൈപ്പിന്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഡോ.കെ.കെ.ജോഷി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ്
ശ്രീമതി തുളസി സോമന്‍, ജില്ല പഞ്ചായത്ത് അംഗങ്ങളായ ശ്രീ.അയ്യമ്പിളളി ഭാസ്കരന്‍, ശ്രീമതി
റോസ്മേരി ലോറന്‍സ്, ശ്രീ.പി.വി.ലൂയിസ്, വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍,
ശ്രീ.എ.എന്‍.ഉണ്ണികൃഷ്ണന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍, ശ്രീമതി
സുജാത ചന്ദ്രബോസ,് ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍, ബ്ളോക്ക് പഞ്ചായത്ത്
അംഗങ്ങളായ ശ്രീ.പി.കെ.രാജു, ശ്രീമതി ഡെയ്സി തോമസ്, ശ്രീമതി തങ്കമണി ശശി, ശ്രീമതി
സുബോധ ഷാജി, ശ്രീമതി മിനി പുരുഷോത്തമന്‍, ശ്രീ.പ്രൈജു ഫ്രാന്‍സിസ്, ശ്രീമതി സിജി
സി.സി, ശ്രീ.എം.കെ.മനാഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ലൈഫ്മിഷന്‍ കോ-ഓഡിനേറ്റര്‍
ശ്രീ.ഏണസ്റ്റ്.സി.തോമസ്, ബ്ളോക്ക് പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ സംസാരിച്ചു.