നേപ്പാളിൽ മലയാളി കുടുംബങ്ങൾ മരിച്ച സംഭവത്തിൽ വിശദ അന്വേഷണം നടത്താൻ കേന്ദ്ര സർക്കാരിന്റെ ഇടപെടലിന് എം.പിമാർ സമ്മർദ്ദം ചെലുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിനും നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനും കേന്ദ്ര ഇടപെടൽ ആവശ്യമാണ്. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാനസർക്കാർ കത്തയച്ചിട്ടുണ്ട്.

വിശദമായ കത്ത് വീണ്ടും നൽകും. കേരളത്തിൽ നിന്നുള്ള എം.പിമാർ ഇക്കാര്യം ബോധ്യപ്പെടുത്താൻ വിദേശകാര്യമന്ത്രിയുൾപ്പെടെയുള്ളവരെ കാണണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. ഇക്കാര്യത്തിൽ ആവശ്യമായ തുടർനടപടികൾ സ്വീകരിക്കാമെന്ന് എം.പിമാർ അറിയിച്ചു.