ലൈഫ് മിഷന്‍ പദ്ധതിയുടെ ഒന്ന്, രണ്ട് ഘട്ടങ്ങളിലായി 1070 വീടുകള്‍ പൂര്‍ത്തിയാക്കി കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും കെ ഡി പ്രസേനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ മറ്റ് ഭവന പദ്ധതികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ലൈഫ്മിഷന്‍ ഏറെ മുന്നിലാണെന്ന് അദ്ദേഹം പറഞ്ഞു.
കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ഷേളി അധ്യക്ഷയായി.
കുഴല്‍മന്ദം ബ്ലോക്കിലെ ഏഴ് പഞ്ചായത്തുകളിലായി 1399 ഗുണഭോക്താക്കളാണ് ലൈഫ് മിഷന്‍ പദ്ധതി വഴി വീടിനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇതില്‍ 1070 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി. നിലവില്‍ വീടുകളുടെ നിര്‍മ്മാണത്തിനായി 32. 89 കോടിയാണ് ചെലവായിരിക്കുന്നത്.
ഗുണഭോക്താക്കള്‍ക്ക് വിവിധ വകുപ്പുകളുടെ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി സംഘടിപ്പിച്ച അദാലത്തില്‍ പതിനെട്ട് സ്റ്റാളുകളാണ് സജ്ജീകരിച്ചത്. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുമായി ബന്ധപ്പെട്ട തിരുത്തലുകള്‍, ക്ഷേമപെന്‍ഷനുകള്‍, തൊഴില്‍ പദ്ധതികള്‍, പട്ട യുവുമായി ബന്ധപ്പെട്ട പരാതികള്‍ തുടങ്ങിയവ പരിഹരിക്കുന്നതിനും അപേക്ഷ നല്‍കുന്നതിനും അദാലത്തില്‍ സൗകര്യമൊരുക്കിയിരുന്നു.
കുളവന്‍മുക്ക് വിനായക ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കുഴല്‍മന്നം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, കുഴല്‍മന്നം ബ്ലോക്കിന് കീഴിലെ ഏഴ് പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍, പഞ്ചായത്ത് അംഗങ്ങള്‍, ജില്ലാപഞ്ചായത്ത് അംഗം ലീല മാധവന്‍, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് ബി ഡി ഒ എസ്. ധന്യ, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ കെ. വി സതി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ രാമന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.