ഇടുക്കിയില്‍ മത്സ്യകൃഷി വ്യാപിപ്പിക്കും :  മന്ത്രി ജെ. മേഴ്‌സികുട്ടിയമ്മ
ഇടുക്കിയില്‍ മത്സ്യകൃഷി വ്യാപിപ്പിച്ച്   മത്സ്യ സമ്പത്ത് വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നതായി ഫിഷറീസ്  മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ. വെള്ളത്തൂവല്‍ പഞ്ചായത്തിലെ ചെങ്കുളത്ത്  മത്സ്യ വിത്തുത്പാദന കേന്ദ്രത്തിനായി കണ്ടെത്തിയ സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി  ഇക്കാര്യം പറഞ്ഞത്.
ജില്ലക്കാവശ്യമായ മത്സ്യം ഇവിടെതന്നെ ഉത്പാദിപ്പിക്കാന്‍ കഴിയും ശുദ്ധജല മത്സ്യ കൃഷിയിലേക്ക് കൂടുതല്‍ സ്ത്രീ പങ്കാളിത്തം കൊണ്ടുവരാന്‍ സാധിക്കും, ആദിവാസി മേഖലയിലുള്ളവര്‍ക്ക് തൊഴില്‍ അവസരമൊരുങ്ങും, ശുദ്ധജല മത്സ്യകൃഷിയോടൊപ്പം അലങ്കാര മത്സ്യകൃഷിക്കും പ്രോത്സാഹനം നല്‍കും വിനോദസഞ്ചാര മേഖലകളില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി അക്വേറിയങ്ങള്‍ സ്ഥാപിക്കുക തുടങ്ങി  വിവിധ സാധ്യതകള്‍ ജില്ലയില്‍ പരിശോധിക്കുമെന്നും  മന്ത്രി പറഞ്ഞു.
ചെങ്കുളം ജലാശയത്തിനു സമീപം കെ.എസ്.ഇ.ബി യുടെ പരിധിയില്‍ ഉള്‍പ്പെടുന്ന പ്രദേശത്താണ് മത്സ്യ വിത്തുത്പാദന കേന്ദ്രത്തിനായി കണ്ടെത്തിയിരിക്കുന്നത്. സാധ്യതകള്‍  പരിശോധിച്ച് പദ്ധതി ആവിഷ്‌കരിക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ദേവികുളം എംഎല്‍എ എസ് രാജന്ദ്രന്‍,വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ആര്‍ ബിജി, മുന്‍ എംഎല്‍എ കെ.കെ ജയ ചന്ദ്രന്‍,ദേവികുളം തഹസില്‍ദാര്‍ ജി.ജി കുന്നപ്പള്ളി, ഫിഷറീസ് അഡീഷ്ണല്‍ ഡയറക്ടര്‍ സന്ധ്യ സുമന്‍,ഉദ്യോഗസ്ഥരായ ഇക്‌ന്വേഷീസ് മണ്‍റോ ഡി,സാജു എം എസ്, എലീയാസ്, പി. ശ്രീകുമാര്‍, കെ.എസ്.ഇ.ബി അസി. എന്‍ജിനീയര്‍ ജൂണ്‍ ജോയ്, സബ്.എന്‍ജിനീയര്‍മാരായ റഹിംകുട്ടി,ലിയ മുദീന്‍ തുടങ്ങയവരും മന്ത്രിയോടൊപ്പം സ്ഥലം സന്ദര്‍ശിച്ചു.