ജലനിധി മലപ്പുറം ഓഫീസിൽ പ്രോജക്ട് കമ്മീഷണർ, സീനിയർ എൻജിനീയർ തസ്തികകളിലേക്ക് കൺസൾട്ടൻസി അടിസ്ഥാനത്തിൽ നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.  പ്രോജക്ട് കമ്മീഷണർ തസ്തികയിൽ ബി.ടെക് (സിവിൽ) ബിരുദമാണ് യോഗ്യത.  രണ്ടൊഴിവാണുള്ളത്.
സീനിയർ എൻജിനീയർ തസ്തികയിൽ ബി.ടെക് (സിവിൽ) ബിരുദവും അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവുമാണ് യോഗ്യത.  ഒരൊഴിവാണുള്ളത്.

ജലനിധി പദ്ധതിയിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.  ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം മലപ്പുറം കുന്നുമ്മൽ യുഎംകെ ടവറിലെ റീജിയണൽ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിൽ ഫെബ്രുവരി ആറിന് രാവിലെ 10.30ന് അഭിമുഖത്തിന് ഹാജരാകണം.  ഫോൺ: 0483-2738566.